Deshabhimani

print edition സിഎംആർഎൽ– എക്‌സാലോജിക്‌ എഫ്‌ഐആർ; സുപ്രീംകോടതി പ്രത്യേക ബെഞ്ചിന്‌ വിട്ടേക്കും

supreme court
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 01:00 AM | 1 min read

ന്യൂഡൽഹി : സിഎംആർഎൽ – എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിനെതിരെ പിണറായി വിജയൻ, ടി വീണ, മുഹമ്മദ്‌ റിയാസ്‌ എന്നിവർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി പ്രത്യേക അവധിക്കാല ബെഞ്ചിന്‌ വിട്ടേക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിക്കെതിരെ നൽകിയ അപ്പീൽ പര-ിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചാണ്‌ ഇക്കാര്യം പറഞ്ഞത്‌.


ഹർജി പരാമർശിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ്‌ ലൂത്ര ഇടക്കാല സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ടു. അറസ്റ്റ്‌ ഉണ്ടാകില്ലെന്നും ജഡ്‌ജിമാരുടെ സ‍ൗകര്യം മാനിച്ച്‌ പ്രത്യേക ബെഞ്ചിലേക്ക്‌ അപ്പീൽ വിടാമെന്നും കോടതി പറഞ്ഞു. ദസറ അവധിക്ക്‌ ശേഷം കോടതി 26നാണ്‌ തുറക്കുക. ബെഞ്ച്‌ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 26ന്‌ തന്നെ അപ്പീൽ പരിഗണിക്കാമെന്നും കോടതി ഉറപ്പുനൽകി.​ഹർജിക്കാരുടെ ഭാഗം കേൾക്കാതെ സിംഗിൾ ജഡ്‌ജി പുറപ്പെടുവിച്ച വിധി ഡിവിഷൻ ബെഞ്ചും ശരിവച്ചെന്നും ഇത്‌ നിയമപരമായി നിലനിൽക്കില്ലെന്നും ലൂത്ര വ്യക്തമാക്കി.


ഹൈക്കോടതി വിധികളും വിജിലൻസ്‌ എഫ്‌ഐആറും സ്റ്റേ ചെയ്യണം. ഒരു വ്യക്തി നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ബന്ധപ്പെട്ടവരുടെ ഭാഗം കേൾക്കാതെ എങ്ങനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകുമെന്നും ലൂത്ര ചോദിച്ചു. അതിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച്‌ അനുവദിക്കാത്തത്‌ നിയമപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വീണയ്‌ക്കും റിയാസിനും വേണ്ടി മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home