ad
Deshabhimani

ലോക്സഭ അംഗബലം 543ൽ സ്ഥിരമാക്കണം; മോദിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

VIJAY KARUR
വെബ് ഡെസ്ക്

Published on Aug 14, 2026, 08:21 AM | 1 min read

ചെന്നൈ : ലോക്‌സഭയുടെ അംഗബലം 543 ആയി സ്ഥിരമാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വിജയ്. പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ നിർദിഷ്ട അതിർത്തി നിർണയം സംബന്ധിച്ച് ആഗസ്ത് 12ന് തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ച് വിജയ് കത്തിൽ പരാമർശിച്ചിട്ടുണ്ട്.


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കണമെന്ന നിയമസഭയുടെ ആവശ്യത്തിലേക്ക് വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു. സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ലോക്സഭ സീറ്റുകളുടെ എണ്ണം സ്ഥിരമായി നിലനിർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


സെൻസസിന് ശേഷം സീറ്റ് വിഭജനം കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 81(2)(എ) പ്രയോഗിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്ന് ആഗസ്ത് 12ന് തമിഴ്‌നാട് നിയമസഭ ചർച്ച ചെയ്തിരുന്നു. 1967ൽ തമിഴ്‌നാട്ടിലെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 41ൽ നിന്ന് 39 ആയി കുറച്ചപ്പോൾ ഇത് സംഭവിച്ചുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1971 ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി മാറ്റം വരുത്തുന്ന ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് നിലനിൽക്കുന്ന അനീതിയുടെ തുടർച്ചയാകുമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home