തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ഫയൽ ചിത്രം
ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാജ്ഭവനിൽ നിന്നും എത്തുന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുക. പുതിയ സർക്കാരിന്റെ ഭാവി പദ്ധതികളും നയങ്ങളും വ്യക്തമാക്കുന്നതായിരിക്കും ഗവർണറുടെ പ്രസംഗം.
സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത് എന്നതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ആകാംഷയോടെയാണ് ഇന്നത്തെ നയപ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ സഭയിൽ നടക്കും.
അതേസമയം, തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ സമ്മേളനത്തിന്റെ തുടക്കം ഏറെ നിർണായകമാണ്. പ്രതിപക്ഷമായ ഡിഎംകെ ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ ഭരണപക്ഷം എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.










0 comments