Deshabhimani

സിജെപിയുടെ തിരംഗ മാർച്ച് ആരംഭിച്ചു; ഐക്യദാർഢ്യവുമായി കേരളത്തിലും പ്രക്ഷോഭം

Tiranga.jpg
വെബ് ഡെസ്ക്

Published on Oct 16, 2026, 05:33 PM | 1 min read

ന്യൂഡൽഹി: സിജെപിയുടെ തിരംഗ മാർച്ചിന് ഐക്യദാർഢ്യവുമായി കേരളത്തിലും പ്രക്ഷോഭം. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ് തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ജനകീയ പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തിൽ നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ് പങ്കെടുക്കും.


ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യമാകെ ജന്തർ മന്തറാകും എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രക്ഷോഭം. എസ്എഫ്ഐയും എഐഎസ്‌എഫും മറ്റ് ഇടത് വിദ്യാർത്ഥി യുവജന സംഘടനകളും പ്രക്ഷോഭത്തിന്റെ ഭാഗമാകും. കല സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.


അതേസമയം, ഡൽഹിയിൽ തിരംഗ മാർച്ച് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് സിജെപി നേതാവ്‌ അഭിജിത്‌ ദീപ്‌കെയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ്‌ അഭിജിതിനെ പിന്തുടരുന്നുണ്ട്‌. സിജെപിയുടെ മറ്റു നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതായാണ്‌ വിവരം.


മാർച്ച് തടയാൻ കടുത്ത നടപടികളുമായി നീങ്ങുകയാണ് കേന്ദ്രം. മാർചിന്‌ അനുമതി നിഷേധിച്ചതിനൊപ്പം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ട്‌. ഡൽഹി നഗരത്തിൽ കേന്ദ്രസേനാ സാന്നിധ്യവും പൊലീസ്‌ സന്നാഹങ്ങളും വർദ്ധിപ്പിച്ചു.


കൊണാട്‌ പ്ലേസിലെ സെൻട്രൽ പാർക്കിലേക്കാണ്‌ സിജെപി മാർച്‌ നിശ്‌ചയിച്ചത്‌. അതോടെ, ഡൽഹി മുൻസിപ്പൽ കോർപറേഷൻ 16,17 തിയതികളിൽ പാർക്ക്‌ അടച്ചിടാൻ തീരുമാനിച്ചു. സിജെപി മാർചിന്‌ അനുമതി നിഷേധിക്കുന്നുവെന്ന്‌ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ്‌ പറഞ്ഞിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home