"നരേന്ദ്ര മോദി വോട്ട് കള്ളൻ": ബംഗളൂരുവിൽ സിജെപിയുടെ എസ്ഐആർ വിരുദ്ധ പ്രതിഷേധം

ബംഗളൂരു: വോട്ട് കൊള്ളയ്‌ക്കെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം ശക്തമാകുന്നു. കോക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധ സദസിൽ യൂട്യൂബർ ധ്രുവ് റാഠി, നടൻ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർ പങ്കെടുത്തു. നരേന്ദ്ര മോദിയെ വോട്ട് കള്ളൻ എന്ന വിളിച്ചാണ് അഭിജീത് ദിപ്കെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തത്. ധ്രുവ് റാഠിയും പ്രകാശ്രാജും ഉൾപ്പെടെയുള്ളവർ കൈകൾ ക്കോർത്ത് വ്യപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
വോട്ടർപട്ടിക തീവ്ര പുന:പരിശോധന(എസ്ഐആർ)യിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് ബംഗളൂരുവിൽ ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രീഡം പാർക്കിൽ ചപ്പൽ പ്രൊട്ടസ്റ്റ് നടത്തും. വ്യാഴാഴ്ച രാവിലെ 10.30നാണ് പ്രതിഷേധം ആരംഭിച്ചത്.
എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി പേര് നീക്കപ്പെട്ട ആളുകളുടെ വിഷയം ചപ്പൽ പ്രൊട്ടസ്റ്റിൽ ഉയർത്തിക്കാട്ടും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്ഐആർ നടപടിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കൽ, പട്ടിക പുതുക്കൽ നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെച്ചാലും സമരം തുടരുമെന്നും വിപുലമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ വേണമെന്നും സിജെപി ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമം അഴിച്ചുവിടാനായി രാജ്യത്തുടനീളമുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകളെ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അക്രമത്തിന് മുതിരില്ലെന്നും സിജെപി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കെതിരായ ഏതൊരു അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും സിജെപി വക്താക്കൾ കൂട്ടിച്ചേർത്തു.









0 comments