പാക് ഏജന്റുകൾക്ക് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; അസമില്‍ സിവിൽ ഉദ്യാഗസ്ഥന് അറസ്റ്റില്‍

സുമിത് കുമാര്‍
അസം: പാകിസ്ഥാൻ ഏജന്റുകൾക്ക് സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപണത്തെ തുടർന്ന് അസമിൽ സിവിൽ ഉദ്യാഗസ്ഥനെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ഇന്റലിജൻസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിൽ ചാര ശൃംഖലയെ തന്നെ തുറന്നുകാട്ടിയതായി എയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. അസമിലെ ചബുവ വ്യോമസേനാ സ്റ്റേഷനിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു സുമിത് എന്നാണ് റിപ്പോർട്ട്.
2023 മുതൽ സുമിത് കുമാർ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പണത്തിനായി രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരിയിൽ രാജസ്ഥാൻ ഇന്റലിജൻസ് ജയ്സാൽമീർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതു മുതലാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ചോദ്യം ചെയ്യലിൽ, കുമാറിന്റെ പേര് ശൃംഖലയിലെ പ്രധാന കണ്ണിയായി പുറത്തുവന്നു. തുടർന്നാണ് സുമിത് ഏജൻസികളുടെ നിരീക്ഷണത്തിലായത്. വ്യോമസേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ബിക്കാനീറിലെയും ചബുവയിലെയും വ്യോമസേനാ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഇയാൾ ചോർത്തിനൽകിയെന്ന് കണ്ടെത്തി.









0 comments