ad
Deshabhimani

print edition ബിജെപി സർക്കാരിന്റെ നിയന്ത്രണം അംഗീകരിക്കില്ല; നോയ്‌ഡയിൽ മെയ്‌ദിനാചരണം

CITU WORKERS PROTEST NOIDA
avatar
സ്വന്തം ലേഖകൻ

Published on May 01, 2026, 02:29 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾക്കിടയിലും നോയ്‌ഡയിൽ മെയ്‌ദിനാചരണവുമായി സിഐടിയു. സാർവദേശീയ തൊഴിലാളി ദിനത്തിൽ രാവിലെ ഗ്രേറ്റർ നോയ്‌ഡയിലെ അൻമോൽ ബിസ്‌കറ്റ്‌ ഫാക്‌ടറിക്ക്‌ മുന്നിലാണ്‌ പരിപാടി.


ഫാക്‌ടറിക്ക്‌ സമീപമുള്ള പൊതുമൈതാനത്തെ പരിപാടിക്ക്‌ അനുമതി നിഷേധിച്ച പൊലീസ്‌, മെയ്‌ദിനാചരണത്തിൽനിന്ന്‌ പിൻമാറണമെന്ന്‌ സിഐടിയു നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു.


നോയ്‌ഡയിലെ തൊഴിലാളിസമരത്തെ അടിച്ചമർത്താനുള്ള പൊലീസ്‌ ശ്രമങ്ങൾക്കെതിരായ പ്രതിഷേധം മെയ്‌ദിനാചരണത്തിൽ ഉയരും. സിഐടിയു സെക്രട്ടറിമാരായ എ ആർ സിന്ധു, ആർ കരുമലൈയാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി പി വി അനിയൻ, പ്രസിഡന്റ്‌ വീരേന്ദ്ര ഗ‍ൗർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


സമരത്തിന്റെ പശ്ചാത്തലത്തിൽ നോയ്‌ഡയിൽ മെയ്‌ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കലക്‌ടറോടും പൊലീസ്‌ ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിർദേശിച്ചിരുന്നു. ഐടിയുവിന്റെ നോയ്‌ഡ സെക്‌ട്‌ർ 8 ഓഫീസിൽ പൊലീസ്‌ സന്നാഹത്തെ വിന്യസിക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home