ad
Deshabhimani

സിഐടിയു നേതാക്കൾ വീട്ടുതടങ്കലിൽ

തൊഴിലാളി സമരം: നോയിഡയിൽ അറസ്റ്റ്‌ തുടർന്ന്‌ പൊലീസ്‌

noida
avatar
സ്വന്തം ലേഖകൻ

Published on Apr 16, 2026, 07:42 PM | 1 min read

ന്യ‍ൂഡൽഹി: തൊഴിലാളി സമരം രൂക്ഷമായ ഉത്തർപ്രേദേശിലെ നോയിഡയിൽ അറസ്റ്റ്‌ തുടർന്ന്‌ പൊലീസ്‌. സമരം അടിച്ചമർത്താനുള്ള യുപി സർക്കാർ ശ്രമത്തിന്റെ ഭാഗമായി നിരവധിയാളുകളെയാണ്‌ വ്യാഴാഴ്‌ച പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. സിഐടിയു നേതാക്കൾക്കെതിരെയും പൊലീസ്‌ നടപടിയെടുത്തു. സിഐടിയു ഗ‍ൗതം ബുദ്ധ്‌ നഗർ ജില്ലാ സെക്രട്ടറി രാം സ്വരാത്‌, പ്രസിഡന്റ് മുകേഷ്‌ രാഘവ്‌ ഉൾപ്പെടെയുള്ളയാളുകളെ പൊലീസ്‌ വീട്ടുതടങ്കലിലാക്കി. സമരം ആരംഭിച്ചതുമുതൽ സ്ഥലത്തെ സിഐടിയു ഓഫീസ്‌ സീൽ ചെയ്തിരിക്കുകയാണ്‌.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അടിച്ചമർത്തൽ ശ്രമങ്ങൾക്കിടയിലും നോയിഡയിൽ തൊഴിലാളി സമരം പുരോഗമിക്കുകയാണ്‌. മാന്യമായ വേതനം ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തിന്റെ ഭാഗമായി വ്യാഴാഴ്‌ചയും നിരവധി ഫാക്‌ടറികൾ അടച്ചിട്ടു. നോയിഡയിലെ ഗാർഹിക തൊഴിലാളികളും മിനിമം വേതനം ആവശ്യപ്പെട്ടുള്ള സമരത്തിൽ അണിചേർന്നു.

തൊഴിലാളി സമരത്തിൽ ബാഹ്യഇടപെടൽ ഉണ്ടായി എന്ന്‌ ആരോപിക്കുന്നത്‌ യുപി സർക്കാർ തുടരുകയാണ്‌. പ്രതിഷേധത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന്‌ സർക്കാർ ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home