ad
Deshabhimani

print edition ട്രേഡ് യൂണിയൻ ഐക്യം ശക്തമാക്കണം: പാംബിസ് കിരിറ്റ്സിസ്

Pambis Kyritsis

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി പാംബിസ് 
കിരിറ്റ്സിസ് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെന്നിനും പ്രസിഡന്റ്
കെ ഹേമലതയ്ക്കും ഉപഹാരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 01, 2026, 01:07 AM | 1 min read

വിശാഖപട്ടണം: നവലിബറൽ നയങ്ങൾക്കെതിരെ ലോകമാകെ തൊഴിലാളികൾ സമരപാതയിലാണെന്നും ഇന്ത്യയിൽ ട്രേഡ് യൂണിയനുകളുടെ ഐക്യം ശക്തമാക്കണമെന്നും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ (ഡബ്ല്യുഎഫ്ടിയു) ജനറൽ സെക്രട്ടറി പാംബിസ് കിരിറ്റ്സിസ് പറഞ്ഞു. സിഐടിയു ഡബ്ളിയുഎഫ്ടിയുവിലെ വിലപ്പെട്ട അംഗമാണ്. സംഘടനയിലെ അംഗസംഖ്യ കൊണ്ടു മാത്രമല്ല, മറിച്ച് ഏറെ സമ്പന്നവും സമരഭരിതവുമായ ചരിത്രവും സുസ്ഥിരമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടും കൊണ്ടാണ്. ഫെഡറേഷന്റെ സെക്രട്ടേറിയറ്റിൽ സിഐടിയുവിന് ഒരു സ്ഥാനമുണ്ട്. ഇന്ത്യയിൽ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പോരാളിയായി തുടരാനും ട്രേഡ് യൂണിയൻ ഐക്യം കെട്ടിപ്പടുക്കാനും സിഐടിയുവിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള 133 രാജ്യങ്ങളിൽ നിന്നുള്ള ഒരുകോടിയിലധികം അംഗങ്ങൾക്കു വേണ്ടി ഇന്ത്യയിലെ തൊഴിലാളികൾക്ക് വിപ്ലവാഭിവാദ്യം നേരുന്നതായി അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home