Deshabhimani

print edition കുട്ടികളുടെ സമൂഹമാധ്യമ വിലക്ക്‌: കേന്ദ്രത്തിന്‌ നോട്ടീസ്‌

Social media.jpg
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 1 min read

ന്യൂഡൽഹി : ചൂഷണത്തിൽ നിന്ന്‌ കുട്ടികളെ രക്ഷിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന്‌ വിലക്കേർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്‌ നോട്ടീസയച്ച്‌ സുപ്രീംകോടതി. ഇൻഡോറിലെ സ്വകാര്യ സ്‌കൂൾ സമർപ്പിച്ച ഹർജിയിൽ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റേതാണ്‌ നടപടി. പ്രായപൂർത്തിയാകാത്തവർക്ക്‌ സമൂഹമാധ്യമങ്ങളിൽ അക്ക‍ൗണ്ട്‌ സൃഷ്‌ടിക്കാൻ വിലക്കേർപ്പെടുത്തുന്ന ചട്ടക്കൂട്‌ നിർമിക്കാൻ കേന്ദ്രത്തിന്‌ നിർദേശം നൽകണമെന്നാണ്‌ ആവശ്യം. സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം കുട്ടികളിലേക്ക്‌ എത്തുകയാണെന്നും ഇത്‌ ലൈംഗികചൂഷണത്തിന്‌ ഇടയാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. സമാനമായ മറ്റൊരു ഹർജിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തോട്‌ കോടതി ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home