ad
Deshabhimani

36 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 82 കു​ട്ടി​ക​ളെ കാ​ണാ​താ​യി; സംഭവം മുംബെെയിൽ

child missing
വെബ് ഡെസ്ക്

Published on Dec 13, 2025, 08:13 PM | 1 min read

മുംബെെ: മും​ബൈ​യി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ ‌എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ 36 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 82 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


ന​വം​ബ​ർ ഒ​ന്നി​നും ഡി​സം​ബ​ർ ആ​റി​നും ഇ​ട​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 82 കേ​സു​ക​ളി​ൽ കാ​ണാ​താ​യ​വ​രി​ൽ കൂ​ടു​ത​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​തി​ൽ 41 പെ​ൺ​കു​ട്ടി​ക​ളും 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള 13 ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മും​ബൈ​യി​ൽ നി​ന്ന് 93 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 145 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പോ​ലീ​സ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


കു​ർ​ള വി​ല്ലേ​ജ്, വ​ക്കോ​ള, പ​വാ​യ്, മാ​ൽ​വാ​നി, സ​ക്കി​നാ​ക്ക തു​ട​ങ്ങി​യ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പൊ​ലീ​സ് നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തി​രോ​ധാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം മ​നു​ഷ്യ​ക്ക​ട​ത്താ​ണെ​ന്ന് പൊലീ​സ് സം​ശ​യി​ക്കു​ന്നു.‌ഈ ​കാ​ല​യ​ള​വി​ൽ കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളും 11 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home