ad
Deshabhimani

print edition മുഖ്യമന്ത്രി തർക്കം: ഡൽഹിയിൽ പക്ഷംപിടിച്ച്‌ എംഎസ്‌എഫ്‌

msf
വെബ് ഡെസ്ക്

Published on May 10, 2026, 01:10 AM | 1 min read

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്‌ക്കായുള്ള അടി രാജ്യതലസ്ഥാനത്തെത്തിയപ്പോൾ പക്ഷം പിടിച്ച്‌ എംഎസ്‌എഫ്‌. കേരള ഹ‍ൗസിലെത്തിയ സതീശനെ മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്‌എഫിന്റെ പ്രവർത്തകരാണ്‌ ഷാളണിയിച്ച്‌ തോളിലേറ്റി കേരള ഹ‍ൗസിലെത്തിച്ചത്‌. കേക്കും മുറിച്ചു. എന്നാൽ പിന്നാലെയെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെ സി വേണുഗോപാലിനെ പിന്തുണയ്‌ക്കുന്നതിൽ എംഎസ്‌എഫുകാർ പ്രതിഷേധം ഉയർത്തി.


‘സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ബാക്കി പിന്നെ കാണാം’ എന്ന്‌ ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കാതെ സണ്ണി ജോസഫും മുറിയിലേക്ക്‌ പോയി. ചർച്ചയ്‌ക്കായി വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, സണ്ണി ജോസഫ്‌ എന്നിവർ വെള്ളി അർധരാത്രിയോടെയാണ്‌ ഡൽഹിയിൽ വിമാനമിറങ്ങിയത്‌. മൂന്നുപേരും ഒരു വിമാനത്തിലാണ്‌ എത്തിയതെങ്കിലും വ്യത്യസ്ത വാഹനങ്ങളിലാണ് താമസ സ്ഥലങ്ങളിലേക്ക്‌ പോയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home