ad
Deshabhimani

മകൻ വാഹനാപകടത്തിൽ മരിച്ചു, ദുഃഖം താങ്ങാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി

chhattisgarh couple death
വെബ് ഡെസ്ക്

Published on Feb 17, 2026, 01:40 PM | 1 min read

ചമ്പ: ഏക മകൻ്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ദുഃഖം താങ്ങാനാവാതെ ദമ്പതികൾ ഒരേ സാരിയിൽ തൂങ്ങിമരിച്ചു. ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ധാർദേയിസ്വദേശികളായ കൃഷ്ണ പട്ടേൽ (48), ഭാര്യ രമാ ബായി (47) എന്നിവരാണ് മരിച്ചത്.


ചൊവ്വാഴ്ച പുലർച്ചെ വീടിന്റെ മുറ്റത്തുള്ള വേപ്പ് മരത്തിൽ ഇരുവരെയും തൂങ്ങിയ നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. ഉടൻ തന്നെ ശിവരിനാരായൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ‌‌മരണത്തിന് മുൻപ് ദമ്പതികൾ തയ്യാറാക്കിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും പൊലീസ് കണ്ടെടുത്തു.


മകൻ്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ തങ്ങൾക്ക് ഇനി ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ഇരുവരും സന്ദേശത്തിൽ പറയുന്നു. "ഞങ്ങളുടെ ലോകം ആദിത്യയായിരുന്നു, അവനില്ലാത്ത ജീവിതം അർഥശൂന്യമാണ്," എന്ന് കുറിപ്പെഴുതിയാണ് ദമ്പതികളുടെ മരണം.


കൽപ്പണിക്കാരനായ കൃഷ്ണയുടെയും രമാ ബായിയുടെയും ഏക മകൻ ആദിത്യ പട്ടേൽ (21) കഴിഞ്ഞ വർഷമാണ് മസ്തുരിയിൽ വാഹനാപകടത്തിൽ മരിച്ചത്. മകൻ്റെ മരണശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മകനെ സംസ്കരിച്ച സ്ഥലത്തിന് സമീപം തന്നെ തങ്ങളെയും അടക്കം ചെയ്യണമെന്ന് ആത്മഹത്യാക്കുറിപ്പിൽ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home