ad
Deshabhimani

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് ട്രക്കിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം

accidenttamilnadu
വെബ് ഡെസ്ക്

Published on Apr 28, 2026, 01:09 PM | 1 min read

റായ്‌പൂർ: ഛത്തീസ്ഗഢിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ചമ്പ-ഫരസ്വാനി റോഡിലെ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം.


കോർബ ജില്ലയിലെ നിഹാരിക സ്വദേശികളായ മോംഗ്ര സോണി (45), ദേവേന്ദ്ര സോണി (22), രണ്ടര വയസ്സുകാരനായ പ്രിയാൻഷ് എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ആദ്യം ഡിവൈഡറിൽ ഇടിക്കുകയും പിന്നാലെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ചമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home