ad
Deshabhimani

ചെന്നെെ നഗരത്തിലെ വീട്‌ സിപിഐ എമ്മിന്‌ നൽകി അഭിഭാഷക ദമ്പതികൾ

lawyer couple donated house to cpim in chennai

ഇ ഗോകുൽകൃഷ്ണനും ജി ജയന്തിയും രജിസ്ട്രേഷൻ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിന് കൈമാറുന്നു.

വെബ് ഡെസ്ക്

Published on Aug 15, 2026, 05:26 PM | 1 min read

ചെന്നൈ: കോടികൾ വിലമതിക്കുന്ന വീടും സ്ഥലവും സിപിഐ എമ്മിന് ഇഷ്ടദാനം നൽകി ചെന്നൈയിലെ അഭിഭാഷക ദമ്പതികൾ. തിരുവല്ലിക്കേണി ‘ഐസ് ഹൗസ്' പ്രദേശത്തെ ഡോക്‌ടർ നടേശൻ റോഡിൽ താമസിക്കുന്ന അഭിഭാഷകൻ ഇ ഗോകുലകൃഷ്‌ണനും ജി ജയന്തിയുമാണ്‌ ചെന്നൈ ട്രിപ്ലിക്കേനിലെ വീട് സിപിഐ എമ്മിന്‌ ഇഷ്‌ടദാനം നൽകിയത്.


സെൻട്രൽ ചെന്നൈ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ദമ്പതികൾ രജിസ്ട്രേഷൻ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിനു കൈമാറി. ജനകീയ പ്രസ്ഥാനത്തിന് വേണ്ടി സ്വത്ത് ദാനം ചെയ്ത ദമ്പതികളുടെ പ്രവൃത്തി നിസ്വാർത്ഥ രാഷ്ട്രീയത്തിന്റെ മികച്ച ഉദാഹരണമാണെന്ന് പി ഷൺമുഖം പറഞ്ഞു. ഈ സ്വത്ത് അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കായി വിനിയോ​ഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ചെന്നൈ ജില്ലാ സെക്രട്ടറി ജി സെൽവ ഷാൾ അണിയിച്ച് ദമ്പതികളെ ആദരിച്ചു.


സി തിരുവേട്ടൈ, ഐ മുരളി, ഇ സർവേശൻ, എസ് മുരുഗേഷ്, വി അറുമുഖം, എസ് വി വേണുഗോപാലൻ, പി സുന്ദരം, ആർ കപാലി, പ്രഭാകർ, അരുൺകുമാർ, അഡ്വ. ഡി ആർ ഉദയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home