ad
Deshabhimani

print edition ചാന്ദ്രയാൻ-4 വിക്ഷേപണം 2028ല്‍

chandrayaan 4 mission
വെബ് ഡെസ്ക്

Published on Nov 17, 2025, 04:04 AM | 1 min read


കൊൽക്കത്ത

ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയില്‍ എത്തിക്കാന്‍ രൂപകൽപ്പന ചെയ്ത നാലാംചാന്ദ്രയാൻ- ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നൽകിയതായി ഐഎസ്ആർഒ ചെയർമാൻ വി നാരായണന്‍ അറിയിച്ചു.


ഐഎസ്ആര്‍ഒയുടെ ഏറ്റവും സങ്കീർണമായ ചാന്ദ്ര ദൗത്യമായിരിക്കുമിത്. 2028ല്‍ വിക്ഷേപണം ഉണ്ടാകും. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ നിന്ന് ശേഖരിച്ച വസ്തുക്കള്‍ ഭൂമിയില്‍ എത്തിക്കാന്‍ ശേഷി ആര്‍ജിച്ചിട്ടുള്ളു.

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. വിക്ഷേപണം 2027ല്‍ നടക്കും. നടപ്പ് സാമ്പത്തിക വർഷം ഏഴ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുവെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home