ad
Deshabhimani

എഐയുടെ ദുരുപയോഗം; എക്‌സിന്‌ നോട്ടീസയച്ച്‌ കേന്ദ്രം

x platform
വെബ് ഡെസ്ക്

Published on Jan 03, 2026, 06:20 AM | 1 min read

ന്യൂഡൽഹി : നിർമിത ബുദ്ധി(എഐ)യുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട്‌ ടെസ്ല മേധാവി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്‌സിന്‌ നോട്ടീസയച്ച്‌ കേന്ദ്രസർക്കാർ. ഐടി മന്ത്രാലയമാണ്‌ വെള്ളിയാഴ്‌ച എക്‌സ്‌ പ്ലാറ്റ്‌ഫോമുകളിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ്‌ നൽകിയത്‌. ഗ്രോക്ക്‌ എഐ അസിസ്റ്റന്റ്‌ അടക്കമുള്ള എക്‌സിലെ എഐ ടൂളുകൾ ഉപയോഗിച്ച്‌ സ്‌ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങളടക്കം വ്യാപകമായി നിർമിക്കുന്നു എന്ന്‌ നോട്ടീസിൽ പറയുന്നു. ഇത്തരം വ്യാജ ചിത്രങ്ങൾ അടിയന്തരമായി നീക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. 72 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ച്‌ റിപ്പോർട്ട്‌ നൽകണം എന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home