യുപിഐ ഇടപാടുകൾക്ക് നിരക്ക് ഇൗടാക്കാനുള്ള തീരുമാനം
print edition പിന്നോട്ടില്ലെന്ന് കേന്ദ്രം; വിമർശിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: പ്രതിപക്ഷ പാർടികൾ ശക്തമായ എതിർപ്പ് ഉയർത്തുമ്പോഴും യുപിഐ ഇടപാടുകൾക്ക് നിരക്ക് ഇൗടാക്കാനുള്ള തീരുമാനത്തിൽ പിന്നോക്കമില്ലെന്ന പിടിവാശിയിൽ മോദി സർക്കാർ. യുപിഐ ഇടപാടുകളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനുമാണ് നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് സർക്കാർ അവകാശവാദം. യുപിഐ ഇടപാടുകൾക്ക് തുടക്കമായ 2020ൽ തന്നെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഇൗടാക്കാൻ തീരുമാനിച്ചിരുന്നതാണെന്നും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് പരമാവധി പ്രചാരണവും പ്രോത്സാഹനവും നൽകിയ ശേഷം ഇപ്പോൾ നിരക്ക് ഇൗടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. ഇപ്പോൾ തിടുക്കത്തിൽ നിരക്ക് ഇൗടാക്കാനുള്ള തീരുമാനത്തിന് പിന്നിൽ അമേരിക്കൻ സമ്മർദമുണ്ട്. വിസ, മാസ്റ്റർ കാർഡ് തുടങ്ങിയ യുഎസ് കമ്പനികളെ സഹായിക്കുകയാണ് ലക്ഷ്യം. യുപിഐ ഇടപാടുകൾ വർധിച്ചതോടെ കാർഡ് വഴിയുള്ള പണമിടപാടുകൾ കുറഞ്ഞു. യുപിഐ ഇടപാടുകൾ ഇന്ത്യയിൽ സൗജന്യമായി തുടരുന്നതിനോടുള്ള എതിർപ്പ് ചില യുഎസ് ഉദ്യോഗസ്ഥര്‍ പരസ്യമായി പ്രകടമാക്കിയിരുന്നു. അമേരിക്കയുമായി വാണിജ്യ കരാർ താൽപ്പര്യപ്പെടുന്ന മോദി സർക്കാർ അതിനായി പല കാര്യങ്ങളിലും വഴങ്ങികൊടുക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.









0 comments