Deshabhimani

print edition പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്‌ നീക്കം സജീവം

Parliament
വെബ് ഡെസ്ക്

Published on Sep 17, 2026, 01:09 AM | 1 min read

ന്യൂഡൽഹി: ഒക്ടോബർ 11-ന് മുമ്പ് മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ നീക്കം. വർഷകാലസമ്മേളനം ഇതുവരെ ഒ‍ൗദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ നിർണായക ബില്ലുകൾ പാസാക്കാനാണിത്‌.


ഇതിനായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം തുടങ്ങി. മണ്ഡല പുനഃനിർണയവുമായി ബന്ധിപ്പിച്ച്‌ വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബിൽ പ്രത്യേകസമ്മേളനത്തിൽ കൊണ്ടുവരാനാണ്‌ നീക്കം. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി മണ്ഡല പുനഃനിർണയം നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നീക്കം.


അതേസമയം, ഇരുസഭകളും ഒ‍ൗദ്യോഗികമായി പിരിച്ചുവിടുന്നതിൽ കേന്ദ്രസർക്കാർ അസാധാരണമായ കാലതാമസമാണ്‌ വരുത്തുന്നതെന്ന വിമർശം ശക്തമായി. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിന്‌ മുന്പ്‌ സർവ്വകക്ഷി സമ്മേളനം വിളിക്കണമെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ റിജുവിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ റിജിജു ഖാർഗെയുമായി ചർച്ച നടത്തി. വർഷകാലസമ്മേളനം ആഗസ്‌ത്‌ 13ന്‌ അനിശ്‌ചിതകാലത്തേക്ക്‌ അവസാനിച്ചെങ്കിലും സമ്മേളനം ഒ‍ൗദ്യോഗികമായി അവസാനിപ്പിച്ചുള്ള രാഷ്ട്രപതിയുടെ പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home