ad
Deshabhimani

print edition ജെഇഇ, നീറ്റ്‌ പരീക്ഷകൾ ഏകീകരിച്ചേക്കും

exam
avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 12:22 AM | 1 min read

ന്യൂഡൽഹി: എൻജിനീയറിങ്‌, ആർക്കിടെക്ചർ പ്രവേശന പരീക്ഷയായ ജെഇഇ മെയിനും മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്‌ യുജിയും ഏകീകരിച്ച്‌ നടത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്‌. രണ്ട്‌ പരീക്ഷകളുടെയും നടത്തിപ്പ്‌ ദേശീയ ടെസ്റ്റിങ്‌ ഏജൻസിയാക്കാണ്‌. നീറ്റ്‌ യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്‌ പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ്‌ നീക്കമെന്നാണ്‌ വിവരം.


ഏതുമേഖലയിലാണ്‌ പ്രവേശനം എന്നതനുസരിച്ച്‌ മാത്‌സ്‌, ബയോളജി വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും പരീക്ഷ. കെമിസ്‌ട്രി, ഫിസിക്‌സ്‌ വിഷയങ്ങൾക്കൊപ്പം എൻജിനീയറിങ്‌ പ്രവേശനം തേടുന്നവർ മാത്‌സും മെഡിക്കൽ പ്രവേശനത്തിന്‌ ബയോളജിയും തെരഞ്ഞെടുക്കണം. 2024ലെ നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്‌ രൂപീകരിച്ച ഐഎസ്‌ആർഒ മുൻ ചെയർമാൻ അധ്യക്ഷനായ സമിതിയുടെ ശുപാർശയിലാണ്‌ ഏകീകരണ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home