അഭിജീത്ത് ദീപ്‌കെയുടെ വീഡിയോ നീക്കി കേന്ദ്രസർക്കാർ


സ്വന്തം ലേഖകൻ
Published on Jul 10, 2026, 08:50 PM | 1 min read
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടി നേതാവ് അഭിജീത്ത് ദീപ്‌കെയുടെ വീഡിയോ എക്‌സിൽ നിന്ന് നീക്കി കേന്ദ്രസർക്കാർ. ജന്തർമന്തറിൽ ടെന്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്ന് പൊലീസിനോട് അഭിജീത്ത് ദീപ്‌കെ അഭ്യർഥിക്കുന്ന വീഡിയോയാണ് നീക്കിയത്. ടെന്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്ന സിജെപി ആവശ്യം പൊലീസ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് ദീപ്‌കെ ജന്തർമന്തറിലുണ്ടായിരുന്ന പൊലീസുകാരോട് അനുമതി നൽകണമെന്ന് കാല് പിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഇൗ വീഡിയോയാണ് നീക്കിയത്.
പ്രാദേശിക നിയന്ത്രണങ്ങൾ മൂലം വീഡിയോ നീക്കുന്നു എന്നാണ് സംഭവത്തിലെ എക്‌സിന്റെ വിശദീകരണം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി സംഘടിപ്പിക്കുന്ന സമരം വെള്ളിയാഴ്‌ച 21 ദിവസം പൂർത്തിയായി. സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം 13 ദിവസവും പിന്നിട്ടു.











0 comments