ad
Deshabhimani

ഇനി അപ്‌ഡേഷൻ സ്വന്തമായി ചെയ്യാം; വരുന്നു ഇ ആധാർ ആപ്പ്

Aadhar.jpg
വെബ് ഡെസ്ക്

Published on Sep 19, 2025, 07:32 PM | 1 min read

ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയകളെയും ആധാർ സേവാ കേന്ദ്രങ്ങളെയും ആശ്രയിക്കുന്ന കാലം കഴിയാറായി. കേന്ദ്രസർക്കാരിന്റെ ഇ ആധാർ ആപ്പ് ഉടൻ പുറത്തിറക്കാൻ തീരുമാനം. വ്യക്തിഗത വിവരങ്ങളായ പേര്, ഫോൺ നമ്പർ, അഡ്രെസ്സ് എന്നിവ ഈ മൊബൈൽ ആപ്പ് വഴി സ്വന്തമായി തന്നെ എഡിറ്റ് ചെയ്യാനാകും. എ ഐയുടെയും ഫേസ് റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചാണ് പുതിയ ആപ്പ് യുഐഡിഎഐ വികസിപ്പിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗം പോലെയുള്ള തട്ടിപ്പുകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ഈ ആപ്പിന്റെ ഉദ്ദേശം.


ജനങ്ങളെ സ്വന്തം തിരിച്ചറിയൽ കാർഡ് സംബന്ധമായ ആവശ്യങ്ങളിൽ സ്വയം പര്യാപ്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൂർണമായും വ്യക്തിഗതമായി ഉപയോഗിക്കാനാകുന്ന ആപ്പ് ലോഞ്ച് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. ആധാർ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നത് മാത്രമല്ല, നിശ്ചിത സർക്കാർ പോർട്ടലുകളിൽ നിന്ന് നമുക്കാവശ്യമായ മറ്റു ഡാറ്റകൾ ശേഖരിക്കാനും ഈ ആപ്പ് സഹായിക്കും. ഇതിൽ ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ (പിഡിഎസ്) നിന്നുള്ള റേഷൻ കാർഡുകൾ, എംഎൻആർഇജിഎ പദ്ധതിയിൽ നിന്നുള്ള രേഖകൾ എന്നിവ ഉൾപ്പെടും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home