യുദ്ധവാർത്തകളിൽ ഭീതി പരത്തുന്നു; ചാനലുകളുടെ ബാർക് റേറ്റിംഗിന് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് റേറ്റിംഗ് കേന്ദ്ര സർക്കാർ വിലക്കി. നാലാഴ്ചത്തേക്കോ അല്ലെങ്കിൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയോ റേറ്റിംഗ് പുറത്തുവിടരുതെന്നാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിർദേശം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം റിപ്പോർട്ട് ചെയ്യുന്നതിൽ പല ചാനലുകളും അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
റേറ്റിംഗ് നിലനിർത്താനായി ചാനലുകൾക്കിടയിലുള്ള മത്സരബുദ്ധി ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിലുള്ള വാർത്തകൾ നൽകാൻ പ്രേരിപ്പിക്കുന്നുവെന്നാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.
ചാനലുകളുടെ റേറ്റിംഗ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനാണ് വിലക്ക് ബാധകം. വാർത്താവിതരണ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ റേറ്റിംഗ് ഏജൻസി ബാധ്യസ്ഥമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.










0 comments