ad
Deshabhimani

സെൻസസ് രണ്ട് ഘട്ടങ്ങളിലായി; കേരളത്തില്‍ ആദ്യ ഘട്ടം ജൂണ്‍ മുതല്‍

census 2027
വെബ് ഡെസ്ക്

Published on Mar 30, 2026, 03:35 PM | 1 min read

ന്യൂഡൽഹി: 2027 ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ. ജനസംഖ്യാ കണക്കെടുപ്പിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആകും ഇത്തവണത്തേതെന്നും മൃത്യുഞ്ജയ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സെൻസസിന്റെ ആദ്യ ഘട്ട ഫീൽഡ് പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. കേരളത്തിൽ ജൂണിലാണ് ആദ്യ ഘട്ട സെൻസസ് ആരംഭിക്കുക. സെൽഫ് എന്യൂമറേഷന് ജൂൺ 16 മുതൽ 30 വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ സെൻസസ് ഉദ്യോ​ഗസ്ഥർ നേരിട്ട് വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. ഭവന സെൻസസ് ആണ് ആദ്യ ഘട്ടത്തിൽ നടക്കുക. താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കുക.


രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. ഓരോ വീടുകളിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ കണക്കുകൾ, സാമൂഹിക - സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home