ad
Deshabhimani

സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം വ്യാജം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ്

CBSE.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 01:49 PM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ്.


പരീക്ഷാ സുതാര്യത തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ചോദ്യപേപ്പർ ലഭ്യമാണെന്ന് അവകാശപ്പെട്ട് പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് സിബിഎസ്ഇ ചൂണ്ടിക്കാട്ടി.


ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടു.


വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്നും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home