Deshabhimani

print edition വ്യാജരേഖ ചമച്ച്‌ 980 കോടി തട്ടി; സുഭാഷ്‌ ചന്ദ്രയ്‌ക്കെതിരെ സിബിഐ കേസ്‌

Subhash Chandra
avatar
സ്വന്തം ലേഖകൻ

Published on Sep 07, 2026, 01:00 AM | 1 min read

ന്യൂഡൽഹി : 22,000 കോടി രൂപയുടെ വായ്‌പാക്കൊള്ള നടത്തിയ ബിജെപി നേതാവ്‌ സുഭാഷ്‌ ചന്ദ്ര ആസ്‌തി പെരുപ്പിച്ച്‌ കാട്ടിയും വ്യാജരേഖ ചമച്ചും വ്യക്തിഗത ഗ്യാരണ്ടി വഴി 980 കോടി രൂപയുടെ വായ്‌പകൾ കൈക്കാലാക്കിയെന്ന എൽഐസി ഹ‍ൗസിങ്‌ ഫിനാൻസ്‌ പരാതിയിൽ സിബിഐ കേസെടുത്തു.


വിമാനത്താവളങ്ങളിലും അതിർത്തികളിലും ലുക്ക്‌ ഒ‍ൗട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു. സ്വിറ്റ്‌സർലാൻഡിലേയ്ക്ക്‌ പോകുമെന്ന്‌ ചന്ദ്ര പരസ്യമായി പ്രഖ്യാപിച്ചതിനാൽ ഉടൻ കേസെടുക്കണമെന്ന്‌ എൽഐസി ആവശ്യപ്പെടുകയായിരുന്നു. ആസ്‌തികൾ പെരുപ്പിച്ചുകാണിച്ചു, വിശ്വാസവഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും നടത്തി തുടങ്ങിയ കുറ്റങ്ങളാണ്‌ എഫ്‌ഐആറിലുള്ളത്‌. വസന്ത് സാഗർ പ്രോപ്പർട്ടീസും ഡയറക്ടർ പങ്കജ് സുരോലിയും, ഡിജിറ്റൽ സബ്‌സ്‌ക്രൈബർ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസി സർവീസസും ഡയറക്ടർ അമിഷ് പാണ്ഡ്യയും, സ്‌പിരിറ്റ് ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ചേഴ്‌സും ഡയറക്ടർ രാജീവ് ധോലാക്കിയയും, പാൻ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ എന്നിവരാണ്‌ മറ്റ്‌ പ്രതികൾ. ​2018ൽ വസന്ത് സാഗറിനും പാൻ ഇന്ത്യ ഇൻഫ്രാസ്ട്രക്ചറിനും 500 കോടി രൂപയാണ്‌ വായ്‌പ നൽകിയത്‌. ഡിജിറ്റൽ സബ്‌സ്‌ക്രൈബർ, സ്‌പിരിറ്റ് ഇൻഫ്രാപവർ എന്നിവയ്‌ക്ക്‌ 480 കോടിയുടെ വായ്‌പയും നൽകി.


2017 മാർച്ച് 31-ന് തന്റെ ആസ്‌തി 59,113.21 കോടിയാണെന്നും 2018 ജൂലൈ 6-ന് 40,562 കോടിയാണെന്നും ചന്ദ്ര സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റും നൽകി. എന്നാൽ ലോൺ തിരിച്ചടച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home