കനത്ത മഴ; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണു. മഴവെള്ളം ശക്തിയായി ഒഴുകിയെത്തുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. സംഭവത്തെക്കുറിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ നവീകരിച്ച ടെർമിനൽ 1 ന്റെ മേൽക്കൂരയാണ് തകർന്നത്.
കഴിഞ്ഞ വർഷം ജൂണിൽ, കനത്ത മഴയെത്തുടർന്ന് ടി 1 ന്റെ മേൽക്കൂര ഭാഗികമായി തകർന്ന് ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.










0 comments