ad
Deshabhimani

'വിവാഹം വേണ്ടെന്നുവച്ചു', ഇനി ശ്രദ്ധ ഇന്ത്യക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ: സ്മൃതി മന്ദാന

SMRITI MANDHANA
വെബ് ഡെസ്ക്

Published on Dec 07, 2025, 03:59 PM | 1 min read

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി ഔദ്യോ​ഗിക പ്രഖ്യാപനം. സ്മൃതി തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 23 നാണ് ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. സ്മൃതിയുടെ അച്ഛൻ ആശുപത്രിയിലായതോടെ വിവാഹം മാറ്റിവച്ചതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഔദ്യോ​ഗികമായി സ്മൃതി സ്ഥിരീകരിക്കുന്നത്.



രണ്ട് കുടുംബങ്ങളുടേയും സ്വകാര്യതയെ മാനിക്കണമെന്നും വിവാഹത്തിന്റെ വിഷയം ഇവിടെ കഴിഞ്ഞെന്നും സോഷ്യൽ മീഡിയയിലൂടെയോ അല്ലാതെയോ വിവാഹം സംബന്ധിച്ച ചർച്ചകൾ ഒഴിവാക്കണമെന്നും സ്മൃതിയുടെ കുറിപ്പിൽ പറയുന്നു. വിവാഹം നിർത്തലാക്കിയത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് യഥാർഥ കാരണമെന്ന് സ്മൃതി വ്യക്തമാക്കിയിട്ടില്ല. 'തനിക്ക് സ്വകാര്യത വളരെ പ്രധാനമാണ്, അതിനാൽ ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു'- സ്മൃതി കുറിച്ചു.


'ജീവിതത്തിൽ വലിയൊരു ലക്ഷ്യമുള്ളതായി ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ്. കഴിയുന്നത്ര കാലം ഇന്ത്യയ്ക്കായി കളിക്കാനും ട്രോഫികൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ ശ്രദ്ധ എപ്പോഴും അവിടെയായിരിക്കും. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി'. ഇത് മുന്നോട്ട് ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയമാണ് എന്ന വരികളോടെയാണ് സ്മൃതി കുറിപ്പ് അവസാനിപ്പിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home