ad
Deshabhimani

മൈസൂരിൽ ബസ് അപകടം; നാല് മലയാളികൾ മരിച്ചു

MYSORE BUS ACCIDENT
വെബ് ഡെസ്ക്

Published on Mar 23, 2026, 08:05 AM | 1 min read

ബം​ഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ(22), റഫീസ്(45), റഷീദ്(45), മാഹി സ്വദേശി സാക്കിർ(27) എന്നിവരാണ് മരിച്ചത്. ചന്നപ്പട്ടണയ്ക്കു സമീപം പുലർച്ചെ 3 മണിയോടെയാണ് അപകടം.


കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പി കെ ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home