print edition ബിജെപി സർക്കാരുകളുടെ ബുൾഡോസർരാജ്; രാജസ്ഥാനിലും യുപിയിലും പൊളിച്ചത് 14 മസ്ജിദുകള്‍

ലക്‌നൗ/ജയ്‌പുർ : ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാജസ്ഥാനിലും ഉത്തർപ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ പൊളിച്ചുനീക്കിയത് 14 മസ്ജിദുകളും ദർഗകളും. മുസ്ലിംസമുദായത്തെ ബിജെപിതെരഞ്ഞുപിടിച്ച് ലക്ഷ്യമിടുകയാണെന്ന് വെളിപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. ജയ്സാൽമീറിലെ 250 വർഷം പഴക്കമുള്ള ഹസ്രത് മഹ്‌മൂദ് ഷാ ജിലാനി ദർഗ ഉൾപ്പെടെ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നു. മെയ് മുതൽ ഡൽഹി, ഗുജറാത്ത്, ഹരിയാന, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കുറഞ്ഞത് 23 ഇസ്ലാമിക നിർമിതികൾ പൊളിച്ചുനീക്കിയതായി ‘മുസ്‌ലിം മിറർ’ റിപ്പോർട്ട് ചെയ്‌തു.









0 comments