ad
Deshabhimani

print edition 15ന്‌ രാജ്യവ്യാപക പ്രതിഷേധം: സിഐടിയു

citu
വെബ് ഡെസ്ക്

Published on Jun 09, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ബംഗാളിൽ ബിജെപി സർക്കാർ നടപ്പാക്കുന്ന ബുൾഡോസർരാജിൽ 15ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ സിഐടിയു. കുടിയൊഴിപ്പിക്കപ്പെട്ട ചെറുകിട കച്ചവടക്കാരെയും വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിക്കുകയും ബദൽ ജീവിതോപാധികൾ ഒരുക്കുകയും നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം. കള്ളക്കേസുകൾ പിൻവലിക്കണം. സമാധാനപരമായി പ്രതിഷേധിച്ചവരെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.


15ന്‌ റെയിൽവെ ഓഫീസുകൾക്ക്‌ മുന്നിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളാകെയും മറ്റ്‌ ബഹുജനപ്രസ്ഥാനങ്ങളും റെയിൽവെ യൂണിയനുകളും കരാർ തൊഴിലാളി യൂണിയനുകളും വഴിയോരക്കച്ചവക്കാരുടെ യൂണിയനുകളും രാജ്യവ്യാപക പ്രതിഷേധത്തിന്‌ തയ്യാറാകണം. തൊഴിലെടുക്കുന്നവരുടെ ജീവിതോപാധിയും അന്തസ്സും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം കൂടുതൽ ദൃഢ്നിശ്‌ചയത്തോടെ തുടരും– സിഐടിയു പ്രസ്‌താവനയിൽ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home