print edition വാരാണസിയിലും ഇടിച്ചുനിരത്തൽ തുടരുന്നു

വാരാണസി : വാരാണസിയിലും
ഇടിച്ചുനിരത്തൽ
തുടരുന്നു
വാരാണസി
ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശ് വാ
രാണസിയിൽ ബുൾഡോസർരാജ് തുടരുന്നു. പ്രശസ്തമായ ദാൽ മണ്ഡി റോഡ് വീതികൂട്ടാനാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. പ്രതിഷേധങ്ങൾ അടിച്ചമർത്താനായി മുന്നൂറോളം പൊലീസുകാരെയും വ്യന്യസിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഡ്രോണുകൾ ഉപയോഗിച്ചും പ്രദേശം മുഴുവൻ നിരീക്ഷിക്കുന്നുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 181 കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ സിംഗ് അറിയിച്ചു. ഏകദേശം നൂറോളം കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി പൂർത്തിയായി. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന മൺസൂൺ കാലത്തിന് മുൻപ് ഈ ജോലികൾ പൂർത്തിയാക്കാനാണ് തീവ്രശ്രമം. കെട്ടിടങ്ങളും വീടുകളും പൊളിച്ചുനീക്കുന്നതോടെ നിരവധി കുടുംബങ്ങൾ വഴിയാധാരമാകും.










0 comments