ad
Deshabhimani

‌വൈറലാകാൻ 14കാരന്റെ തീക്കളി; വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്ററിലേക്ക് തുപ്പി, മുഖത്ത് ​ഗുരുതര പൊള്ളൽ

fire
വെബ് ഡെസ്ക്

Published on Feb 05, 2026, 04:30 PM | 1 min read

ന്യൂഡൽ​ഹി: ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ അപകടം വിളിച്ചു വരുത്തുന്നത് സമീപകാലത്തെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ റീൽ ചിത്രീകരണത്തിനിടെ ആൺകുട്ടിയുടെ മുഖത്തേക്ക് തീ പടര്‍ന്ന വീഡിയോയാണ് ഇപ്പോൾ എക്സിൽ വൈറലായി മാറിയത്.


ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിച്ചു. സമീപത്തുള്ളവർ ഉടൻ തന്നെ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തിൽ കുട്ടിക്ക് ​ഗുരുതരമായി പൊള്ളലേറ്റു. ഇന്ത്യൻ ​ഗ്രാമത്തിലെ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് റീൽ ചിത്രീകരിച്ചതെന്നാണ് വീഡിയോയിലൂടെ മനസിലാകുന്നത്.


''റീലുണ്ടാക്കല്‍ ഭ്രാന്ത് ലോകമെങ്ങും തുടരുകയാണ്. ആദ്യമൊക്കെ ആളുകള്‍ ട്രെയിന് മുന്നിലും റോഡിലും പാലങ്ങളിലും ഒക്കെയാണ് റീല്‍സെടുത്ത് ജീവന്‍ അപകടത്തിലാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തീക്കളിയാണ്. കുട്ടികള്‍ വരെ ഇതിന് അടിമകളാണ്. ഈ കുട്ടിയെ നോക്കൂ, അവന്‍റെ മുഖത്താണ് തീ പിടിച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ടോ മാസങ്ങള്‍ കൊണ്ടോ മാഞ്ഞുപോകുന്നതാണോ ഇത്? ജീവിതകാലം മുഴുവന്‍ ഇതുമായി നടക്കണം. ഇത് 'കണ്ടന്‍റ്' അല്ല, അസംബന്ധമാണ്. ജീവിതകാലം മുഴുവന്‍ അതിന് വില കൊടുക്കേണ്ടി വരും'- എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home