ad
Deshabhimani

സ്കൂൾ വാൻ കയറാൻ പോയ പതിമൂന്നുകാരന് ദാരുണാന്ത്യം

Dead body
വെബ് ഡെസ്ക്

Published on Sep 25, 2026, 04:06 PM | 1 min read

കന്യാകുമാരി: സഹോദരിക്കൊപ്പം സ്‌കൂൾ വാനിൽ കയറാൻ പോയ 13 വയസ്സുകാരന് ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിലെ നിത്തിരവിളയ്ക്ക് സമീപമുള്ള തൂത്തൂർ മീൻപിടുത്ത ഗ്രാമത്തിലാണ് ഇടുങ്ങിയ റോഡിലൂടെ വന്ന ടെമ്പോ ഇടിച്ച് വിദ്യാർഥി മരിച്ചത്. തൂത്തൂർ സെന്റ് തോമസ് സ്ട്രീറ്റ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ജൂഡ്സിന്റെ മകൻ ജെയ്ൻ ജൂഡ്സ് ആണ് മരണപ്പെട്ടത്.


വെള്ളിയാഴ്ച ഇളയ സഹോദരിക്കൊപ്പം സ്‌കൂൾ വാനിലേക്ക് നടന്നുപോവുകയായിരുന്നു ജെയ്ൻ. ഇടുങ്ങിയ വഴിയിലൂടെ ടെമ്പോ വരുന്നത് കണ്ട് കുട്ടികൾ റോഡിന്റെ വശത്തുള്ള മതിലിനോട് ചേർന്ന് ഒതുങ്ങിനിന്നു. എന്നാൽ മുന്നോട്ടെടുത്ത ടെമ്പോയ്ക്കും മതിലിനും ഇടയിൽ കുട്ടി ഞെരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെയ്ൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.


അപകടം കണ്ട് ഓടിയെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ ടെമ്പോയും ഡ്രൈവറെയും നിത്തിരവിള പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home