ad
Deshabhimani

കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ് 17 കാ​ര​ൻ മ​രി​ച്ചു

BOREWELL

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 08, 2025, 08:22 PM | 1 min read

അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ​ വീ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ 17 കാ​ര​ൻ മ​രി​ച്ചു. ക​ച്ച് ജി​ല്ല​യി​ലെ ഭു​ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഫാം​ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ റു​സ്തം ഷെ​യ്ക്ക് ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.


ഉ​ട​ൻ ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ എ​ത്തി​ച്ചി​രു​ന്നു​വെ​ന്നും പൊലീസ് പറഞ്ഞു. വി​ല കൂ​ടി​യ മൊ​ബൈ​ൽ​ഫോ​ൺ വാ​ട​ക​ക്കെ​ടു​ത്ത​തി​ൻറെ പേ​രി​ൽ അ​ച്ഛ​നു​മാ​യി വ​ഴ​ക്കി​ട്ട റു​സ്തം കു​ഴ​ൽ​ക്കി​ണ​റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് സം​ശ​യി​ക്കു​ന്നു.


140 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ​വീ​ണ റു​സ്ത​മി​നെ എ​ട്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home