ബിഎസ്‌എഫിലെ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനിയർ ചുമതലയേറ്റു

ന്യൂഡൽഹി: ബിഎസ്‌എഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനിയർ ചുമതലയേറ്റു. ഇൻസ്‌പെക്‌ടർ ഭാവ്‌ന ചൗധരിയാണ് ബിഎസ്‌എഫിന്റെ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനിയറായത്. ഭാവ്‌ന ഉൾപ്പെടെയുള്ള പുതിയ അഞ്ച് എൻജിനിയർമാർക്ക് ബിഎസ്‌എഫ് ഡയറക്‌ടർ ദൽജിത് സിങ് ചൗധരി ഫ്ലയിംഗ് ബാഡ്‌ജ് കൈമാറി. രണ്ട് മാസത്തെ പരിശീലത്തിന് ശേഷമാണ് ഭാവ്‌ന ചുമതലയേൽക്കുന്നത്.
1969ലാണ് ബിഎസ്‌എഫിന്റെ വ്യേമയാന യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. എംഐ 17 1വി, എംഐ 17 വി5, ചീറ്റ, എഎൽഎച്ച് ധ്രുവ് തുടങ്ങിയ ഹെലികോപ്റ്ററുകളും വിഐപി ഡ്യൂട്ടികൾക്കായുള്ള ഫിക്സഡ് വിംഗ് എംബ്രയർ ജെറ്റുമാണ് ബിഎസ്‌എഫ് വ്യോമയാന യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത്.










0 comments