മണിപ്പൂരിൽ ബോംബ് ആക്രമണം: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലുണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുസുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പറയുന്നത്. 2023 മുതൽ വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ചുരാചന്ദ്പൂർ അതിർത്തിയിലെ താഴ്ന്ന പ്രദേശമാണ് മൊയ്‌രാങ് ട്രോങ്‌ലാവോബി.











0 comments