ad
Deshabhimani

print edition പാൻ മസാല പരസ്യം: ബോളിവുഡ് 
താരങ്ങൾക്ക് നോട്ടീസ്‌

sha rukh khan
വെബ് ഡെസ്ക്

Published on Aug 17, 2026, 01:30 AM | 1 min read

മുംബൈ: നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ പരോക്ഷമായി പരസ്യംചെയ്തെന്നാരോപിച്ച്‌ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷറോഫ്‌ എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കാരണംകാണിക്കൽ നോട്ടീസ്. ‘വിമല്‍ ഏലച്ചി’ മൗത്ത് ഫ്രഷ്‌നറിന്റെ പരസ്യത്തിലൂടെ നിരോധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചെന്നാണ്‌ ആരോപണം. 15 ദിവസത്തിനകം മറുപടി നൽകണം.


ഉൽപ്പന്നത്തിന്റെ പ്രചാരണത്തിൽനിന്ന് ഉടൻ പിന്മാറണമെന്നും സമൂഹമാധ്യമങ്ങളിൽനിന്ന്‌ പരസ്യം നീക്കണമെന്നും എഫ്‌ഡിഎ നിർദേശിച്ചു. നടൻ അക്ഷയ്കുമാർ നേരത്തെ മാപ്പ് പറയുകയും പരസ്യത്തിൽനിന്ന്‌ പിൻമാറുന്നതായി പ്രഖ്യാപിക്കയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home