ഉത്തർപ്രദേശിൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു

ലക്നൗ : ഉത്തർപ്രദേശിൽ റബർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഗാസിയാബാദ് അത്രൗലിയിലുള്ള റബർ മാനുഫാക്ചറിങ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭോജ്പൂർ സ്വദേശി യോഗേന്ദ്ര കുമാർ (48), കൃഷ്ണ നഗറിൽ നിന്നുള്ള അനുജ് സിങ് (27), ഗ്രേറ്റർ നോയിഡ സ്വദേശി ജെവാർ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സ്വകാര്യ ഫാക്ടറിയിൽ പൊട്ടിത്തെറിയുണ്ടായതെന്ന് മോദിനഗർ എസിപി ഗ്യാൻ പ്രകാശ് റായ് പറഞ്ഞു. നാലു പേരാണ് അപകടസമയത്ത് ഫാക്ടറിയിൽ പണിയെടുത്തിരുന്നത്. ഇവർക്ക് സുരക്ഷ ഉപകരണങ്ങളൊന്നും നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.










0 comments