ഒഡീഷയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി

ഭുവനേശ്വർ: ഒഡീഷയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റു. സുന്ദർഗഡ് ജില്ലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
മകളെ ഒരാൾ ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിന് തൊട്ട് മുൻപ് മകൾക്ക് ഫോൺ വന്നിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിനോടു പറഞ്ഞു.വെള്ളിയാഴ്ച രാത്രി ലഞ്ചിബർന പ്രദേശത്താണ് സംഭവം.കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് റൂർക്കേലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിലേക്ക് (ഐജിഎച്ച്) മാറ്റി.സംഭവത്തിൽ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.










0 comments