ad
Deshabhimani

രോ​ഗിയുടെ രക്തം വീണു; ഭാര്യയെ കൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ

Ambulance

രോഗിയുടെ ഭാര്യയെ കൊണ്ട് ആംബുലന്‍സ് കഴുകിപ്പിക്കുന്നു Photo; NDTV

വെബ് ഡെസ്ക്

Published on Apr 29, 2026, 10:27 AM | 1 min read

ഭോപ്പാൽ: രോ​ഗിയുടെ രക്തം വീണതിന് രോ​ഗിയുടെ ഭാര്യയെ കൊണ്ട് ആംബുലൻസ് കഴുകിച്ച് ആംബുലൻസ് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമൻ എന്ന ആളെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ രക്തം വീണുവെന്ന് ആരോപിച്ച് രാഹുൽ ബർമന്റെ ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിപ്പിക്കുകയായിരുന്നു.


സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാപക വിമർശനവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ജില്ലാ കളക്ടർ ആശിഷ് തിവാരി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.


കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ നടത്തിയ അന്വേഷണത്തിൽ, രോഗിയുടെ ശരീരത്തിൽ നിന്നുള്ള രക്തം വാഹനത്തിനുള്ളിൽ പറ്റിപ്പിടിച്ചിരുന്നതായി കണ്ടെത്തി. പിന്നാലെ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home