ad
Deshabhimani

ജോലിഭാരം: ഗുജറാത്തില്‍ ബിഎൽഒ ആത്മഹത്യ ചെയ്തു

 blo  suicide
വെബ് ഡെസ്ക്

Published on Nov 21, 2025, 09:23 PM | 1 min read

അഹമ്മദാബാദ്: എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂൾ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


സോമനാഥ് ജില്ലയിലാണ് സംഭവം. ഗുജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടന സോമനാഥ് ജില്ലാ കളക്ടറെ കണ്ട് എസ്ഐആർ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home