ad
Deshabhimani

print edition ബംഗാളിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

died
വെബ് ഡെസ്ക്

Published on Jan 16, 2026, 12:18 AM | 1 min read

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയിൽ ഏര്‍പ്പെട്ട ബിഎൽഒ ആത്മഹത്യ ചെയ്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജോയ്‍നഗറിൽ അസിസ്റ്റന്റ് ടീച്ചറായ അശോക് ദാസിനെയാണ് തൂങ്ങി മരിച്ചത്. വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. സംസേര്‍ഗഞ്ചിൽ എസ്ഐആര്‍ ഹിയറിങ്ങിന് നോട്ടീസ് ലഭിച്ച 60 കാരൻ പുടു ഷെയ്ക്ക് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. എ സ്ഐആര്‍ ആശങ്കയാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎൽഒമാരടക്കം 77 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home