ad
Deshabhimani

തൊഴിലാളികൾക്ക് ആശ്വാസം; 10 മിനിറ്റ് ഡെലിവറി നിർത്തലാക്കാൻ ബ്ലിങ്കിറ്റ്

Blinkit.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 02:42 PM | 1 min read

ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ '10 മിനിറ്റ് ഡെലിവറി' ഫീച്ചർ നിർത്തലാക്കുന്നു. ഡെലിവറി പങ്കാളികളുടെ സുരക്ഷയും ജോലിഭാരവും പരിഗണിച്ചാണ് ബ്ലിങ്കിറ്റിനോട് 10 മിനുട്ട് ഡെലിവറി നിർത്തലാക്കാൻ കേന്ദ്രം നിർദേശിച്ചത്.


റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കാനും തൊഴിലാളികൾക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താനും ഈ സംവിധാനം കാരണമാകുന്നു എന്ന വ്യാപകമായ വിമർശനത്തെത്തുടർന്നാണ് നീക്കം.


10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കണമെന്ന നിബന്ധന ഡെലിവറി തൊഴിലാളികളെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് വിവിധ തൊഴിലാളി സംഘടനകൾ പരാതിപ്പെട്ടിരുന്നു.


ഗിഗ് തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാനിരിക്കെയാണ് ബ്ലിങ്കിറ്റിന്റെ ഈ മാറ്റം. ഇനി മുതൽ കൃത്യമായ സമയം വാഗ്ദാനം ചെയ്യുന്നതിന് പകരം സുരക്ഷിതമായ ഡെലിവറി ഉറപ്പാക്കുന്നതിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.


ഡെലിവറി പങ്കാളികളുടെ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കാനും ജോലി സമയം ക്രമീകരിക്കാനും ബ്ലിങ്കിറ്റ് ആലോചിക്കുന്നുണ്ട്. വിപണിയിലെ മറ്റ് ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളായ സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയവരും സമാനമായ സമ്മർദ്ദം നേരിടുന്നുണ്ട്. ബ്ലിങ്കിറ്റിന്റെ ഈ തീരുമാനം മറ്റ് പ്ലാറ്റ്‌ഫോമുകളെയും സ്വാധിനിച്ചേക്കുമെന്നാണ് വിശ്വാസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home