ജാർഖണ്ഡിൽ ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. സ്ഫോടന കാരണം വ്യക്തമല്ല. ഫോറൻസിക് സയൻസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിൽ ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം.
പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സദർ ആശുപത്രിയിലേക്ക് മാറ്റിയെന്നും രണ്ടുപേരുടെ നിലഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.










0 comments