ad
Deshabhimani

print edition ബംഗാളിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കുമെന്ന് ബിജെപി

utharakhand uniform civil code live in relation
വെബ് ഡെസ്ക്

Published on Apr 11, 2026, 12:50 AM | 1 min read

ന്യ‍ൂഡൽഹി : ബംഗാളിൽ അധികാരത്തിലെത്തിയാൽ ആറ്‌ മാസത്തിനുള്ളിൽ ഏക സിവിൽ കോഡ്‌ (യുസിസി) നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ബിജെപി പ്രകടന പത്രിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ്‌ പ്രകടന പത്രിക പുറത്തിറക്കിയത്‌. നുഴഞ്ഞുകയറ്റക്കാരെ പിടികൂടി നാടുകടത്തുമെന്നും മമതാ ബാനർജി മുഖ്യമന്ത്രിയായ 15 വർഷം ഇരുണ്ട കാലഘട്ടമായിരുന്നെന്നും ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്‌ത്രീകൾക്ക്‌ സ‍ൗജന്യ സർക്കാർ ബസ്‌ യാത്ര, പ്രതിമാസം 3,000 രൂ‍പ തുടങ്ങിയ പദ്ധതികളുമുണ്ട്‌. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലാണ്‌ ആദ്യം യുസിസി നടപ്പാക്കിയത്‌.ഗുജറാത്തും അടുത്തിടെ ബിൽ പാസാക്കി. അസമും ഇതേ പാതയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home