ad
Deshabhimani

print edition മുഖ്യമന്ത്രിയോട്‌ നന്ദി 
പറഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാണാം’

kunwar vijay shah
വെബ് ഡെസ്ക്

Published on Dec 15, 2025, 12:10 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളെ ഭീഷണിപ്പെടുത്തി ബിജെപി മന്ത്രി കുൻവർ വിജയ്‌ ഷാ. സ്‌ത്രീകൾക്ക്‌ പ്രതിമാസം 1000 ര‍ൂപ നൽകുന്ന ‘മുഖ്യമന്ത്രി ലഡ്‌ലി ബെഹ്‌ന യോജന’ പദ്ധതിയുടെ ഗുണഭോക്താക്കളെയാണ്‌ ഭീഷണിപ്പെടുത്തിയത്‌. രത്‌ലം ജില്ലയിലെ വികസന ഉപദേശക സമിതി യോഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. "പ്രതിമാസം 1,500 രൂപ നിരക്കിൽ കോടിക്കണക്കിന് രൂപ സർക്കാർ നൽകുന്നുണ്ട്. അതുകൊണ്ട് രണ്ട് വർഷത്തിലൊരിക്കലെങ്കിലും മുഖ്യമന്ത്രിയോട്‌ നന്ദി പറയണം. അതിന്‌ വരാത്തവർക്ക് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ആരുടെയെങ്കിലും ആധാർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, അവരുടെ അപേക്ഷ നിർത്തിവയ്‌ക്കും. അപ്പോൾ എല്ലാവരും വരുമല്ലോ, അന്നേരം കാണാം’ എന്നായിരുന്നു വിജയ്‌ ഷായുടെ ഭീഷണി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചയാളാണ്‌ വിജയ്‌ ഷാ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home