print edition അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്

ന്യൂഡൽഹി: അസമിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബിജെപിയുടെ നിയമസഭാകക്ഷി യോഗവും എൻഡിഎ യോഗവും ഞായറാഴ്‌ച നടക്കും. ഉച്ചയോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദവുമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ഗവർണറെ കാണും. ചൊവ്വാഴ്‌ചയായിരിക്കും സത്യപ്രതിജ്ഞ.
ഹിമന്ത ബിസ്വ സർമ തന്നെയാകും മുഖ്യമന്ത്രി. എങ്കിലും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് നിയമസഭാ കക്ഷി യോഗത്തിൽ മാത്രമേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂ എന്നാണ് ഹിമന്തയുടെ പ്രതികരണം. കേന്ദ്ര മന്ത്രി ജെ പി നദ്ദ, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി എന്നിവരെയാണ് നിരീക്ഷകരായി ബിജെപി ചുമതലപ്പെടുത്തിയത്.










0 comments