ad
Deshabhimani

print edition 5 ഏക്കറിൽ അനധികൃത കറപ്പ്‌ പാടം; ബിജെപി നേതാവിന്റെ ‘കറപ്പ്‌ കൃഷി’ക്ക്‌ ഒടുവിൽ പിടിവീണു

illegal opium

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 09, 2026, 02:15 AM | 1 min read

റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിജെപി നേതാവിന്റെ ഫാം ഹൗസിൽ അഞ്ചേക്കർ സ്ഥലത്ത്‌ ലഹരിവസ്‌തുവായ കറപ്പ് കൃഷിചെയ്‌തതായി കണ്ടെത്തി. ബിജെപിയുടെ കർഷക സംഘടനയായ കിസാൻ മോർച്ച സംസ്ഥാന കൺവീനർ വിനയ് താമ്രകാറിന്റെ ഫാം ഹൗസിലാണ് അനധികൃത ലഹരി കൃഷി കണ്ടെത്തിയത്‌. ദുർഗ് ജില്ലയിലെ സമോദ, ജെൻജരി, സിർസ ഗ്രാമങ്ങൾക്കിടയിലാണ്‌ ഫാംഹ‍ൗസ്‌. താമ്രകാർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുകോടി രൂപ വിലമതിക്കുന്ന കറപ്പ്‌ ഫാമിലുണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. ലഹരി വസ്‌തുവായും വിലപിടിപ്പുള്ള മരുന്നുകളുടെ അസംസ്‌കൃത വസ്‌തുവായും ഉപയോഗിക്കുന്ന കറപ്പ്‌ അനുമതിയോടുകൂടി കൃഷി ചെയ്യാം. ബിജെപി നേതാവിന്റെ കൃഷി സർക്കാരിലെ ഉന്നതരുടെ മ‍ൗനാനുവാദത്തോടെയായിരുന്നു. സംഭവം സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home