ad
Deshabhimani

തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടി; പരാതിയുമായി യുവതി

BJP Leader

പരാതിയുമായി എത്തിയ യുവതി (Photo:Screengrab, X)

വെബ് ഡെസ്ക്

Published on May 16, 2026, 07:55 AM | 1 min read

ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടിയതായി യുവതിയുടെ പരാതി. നിസാമാബാദ് ടൗൺ മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് സീറ്റ് നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി. ബുസപൂർ ശങ്കർ എന്ന ബിജെപി നേതാവാണ് ടിക്കറ്റ് നൽകാമെന്ന് മോഹിപ്പിച്ച് ഒന്നര ലക്ഷം രൂപ കൈപറ്റിയത്. സീറ്റ് മറ്റൊരാൾക്ക് ലഭിച്ചതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്ന് യുവതി പറയുന്നു.





ഇതറിഞ്ഞ് പണം തിരികെ ചോദിക്കുമ്പോൾ ശങ്കർ ഭീഷണിപ്പെടുത്തുന്നതായും അവർ ആരോപിച്ചു. നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് അവർ ബിജെപി ജില്ലാ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. നിസാമാബാദ് എംപി അരവിന്ദ്, നിസാമാബാദ് അർബൻ എംഎൽഎ ധൻപാൽ സൂര്യനാരായണ ഗുപ്ത എന്നിവരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടാണ് ശങ്കർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും അവർ വെളിപ്പെടുത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home